വിദ്യാർത്ഥി സ്കൂളിൽ എത്തിയില്ലെങ്കിൽ വിവരം പഞ്ചായത്ത് ഓഫീസിൽ എത്തും
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/c/schooltutoryt
ഇനി മുതൽ വിദ്യാർത്ഥി സ്കൂളിൽ എത്തിയില്ലെങ്കിൽ വിവരം പഞ്ചായത്ത് ഓഫീസിൽ എത്തും. പുതിയ സംവിധാനം ഒരുക്കി.വരുന്നു വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ.സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും ചേർന്നാണ് വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ തയ്യാറാക്കുന്നത്.
ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പൂർണ വിവരങ്ങളും രക്ഷിതാക്കളെക്കുറിച്ചും അവർ ജീവിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്കൂൾ അധികൃതർ ശേഖരിക്കും.വിദ്യാർത്ഥി സ്കൂളിൽ എത്തിയില്ലെങ്കിൽ ഈ വിവരം പഞ്ചായത്ത് ഓഫീസിൽ അറിയും.
ഈ വിവരങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ലഭിക്കും. തുടർച്ചയായി ഒരു കുട്ടി സ്കൂളിലെത്താതിരുന്നാൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധിക്കും. കാരണം കണ്ടെത്തി കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ സൗകര്യമൊരുക്കി പഠനം മുടങ്ങാതെ സംരക്ഷിക്കാനുള്ള നടപടി പഞ്ചായത്ത് നടപ്പാക്കും.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല