ഓ. എം. ആർ പരീക്ഷകൾ, സിർട്ടിഫിക്കറ്റ് പരിശോധന അറിയാം ഇന്നത്തെ പി. എസ് ഇ അറിയിപ്പുകൾ

 


SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

ഇന്നത്തെ പ്രധാന പി. എസ്.ഇ. അറിയിപ്പുകൾ പി. എസ്. ഇ അറിയിപ്പുകൾ. സിർട്ടിഫിക്കറ്റ് പരിശോധനകൾ നിയമ വകുപ്പിൽ ലീഗൽ അസി. ഗ്രേഡ് 2 (നേരിട്ടും തസ്തികമാ റ്റം മുഖേനയും) (കാറ്റഗറി നമ്പർ 478/2020, 479/2020, 480/2020) തസ്തികയിലേ ക്ക് ഫെബ്രുവരി 9, 13 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാ ന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.സഹകരണ അപ്പെക്സ് സൊസൈറ്റികളിൽ എൽ.ഡി.സി പാർട്ട് 1 2 (ജനറൽസൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 69/2021, 70/2021) തസ്തികയിലേക്ക് ഫെബ്രുവരി ആറിന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 (261/2021, 285/2021) എൻ.സി.എ എൽ.സി.എ.ഐ തസ്തികയിലേക്ക് ഫെബ്രുവരി എട്ടി ന് രാവിലെ പത്തുമുതൽ ഉച്ചക്ക് 12വരെ ഒ.എം.ആർ പരീക്ഷ നടത്തും, കെ.എസ്. ഇ.ബിയിൽ സബ് എൻജിനീയർ (ഇലക്ട്രിക്കൽ) (553/2021) തസ്തികയിലേക്ക് ഫെബ്രുവരി 10 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ എം ആർ പരീക്ഷ നടത്തും.