ഇവരുടെ പ്രൊഫൈൽ മരവിപ്പിക്കാൻ ഒരുങ്ങി പി.എസ്.സി
പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കാൻ ഒരുങ്ങി കേരള പി.എസ്.സി .പരീക്ഷ എഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പു നൽകി ശേഷം ഹാജാരാകാത്ത ഉദ്യോഗാർഥികളുടെ പ്രൊഫൈൽ ആയിരിക്കും മരവിപ്പിക്കുക.കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ആണ് നടപടി.കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദതല പ്രാഥമിക പരീക്ഷകളിൽ 60 ശതമാനം പേരാണ് ഹാജരായത്.
ഉദ്യോഗാർഥികളുടെ ബാഹുല്യം കണക്കിലെടുത്ത് നാലും അഞ്ചും ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്.ഉദ്യോഗസ്ഥ സംവിധാനത്തെയും പല ഘട്ടങ്ങളിലായി വിന്യസിച്ചു. എന്നാൽ, ഉദ്യോഗാർഥികൾകൂട്ടത്തോടെ ഹാജരാകാതിരുന്നതോടെ മാർക്ക്ഏകീകരണത്തിലടക്കം ബുദ്ധിമുട്ട് നേരിടേണ്ട സാഹചര്യത്തിലാണ് പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത്.
Highlights:kerala Psc exam news 2023,kerala psc malayalam,kerala psc profile ban,thulasi -psc
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല