ഈ വർഷത്തെ ഹയർ സെക്കന്ററി ഗ്രേസ്മാർക്..!പ്രധാന വിവരങ്ങൾ

 


JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt


ഈ വർഷത്തെ ഹയർ സെക്കന്ററി ഗ്രേസ്മാർക് മായി ബന്ധപ്പെട്ട കാര്യങ്ങൾ;ഗ്രേസ്മാർക് (2023 പൊതു പരീക്ഷ മുതൽ) 90% സ്കോർ വരെ ലഭിക്കുന്നത് ആയിട്ട് നിജപ്പെടുത്തിയിട്ടുണ്ട്.ഗ്രേസ് മാര്‍ക്ക് ലഭ്യമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് Grace Mark Awarded എന്ന് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കുന്നത്.മിക്കവാറും എല്ലാ സ്ഥാപനങ്ങളും അഡ്മിഷനായി ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്.

അതോടൊപ്പം തന്നെ ഇങ്ങനെ പ്രത്യേകമായി ഗ്രേസ് മാര്‍ക്ക് രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ത്ഥികള്‍ ഫീസ് ഒടുക്കി അപേക്ഷിക്കുകയും സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കേണ്ടിവരുന്നത് ഓഫീസില്‍ അധിക ജോലിഭാരവും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടും സാമ്പത്തികഭാരവും ഉണ്ടാക്കുന്നുണ്ട്.

അത് പരിഹരിക്കാനായി സര്‍ട്ടിഫിക്കറ്റില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തി നല്‍കുന്നതാണ്.കഴിഞ്ഞ വർഷങ്ങളിൽ ഫുൾ മാർക്ക് ലഭിക്കാൻ വരെ ഗ്രേസ് മാർക്ക് ഉപയോഗപ്രദമായിരുന്നു.ഇതാണ് ഇപ്പോൾ ഹയർ സെക്കന്ററി ഗ്രേസ്മാർക് മായി ബന്ധപ്പെട്ട് വരുന്ന ചില സൂചനകൾ.