പി.ടി 7 ആനയെ മയക്കുവെടി വെച്ചു ; കുട്ടിലാക്കാൻ ഒരുങ്ങി വനം വകുപ്പ്



JOIN OUR WHATSAPP GROUP:
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

പാലക്കാട്: പി.ടി. 7 ആനയെ മയക്കുവെടി വെച്ചു.നാട്ടുകാരുടെ പേടി സ്വപ്നം ആയിരുന്നു ഈ ആന.ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്.തുടർന്ന് ആനയുടെ കണ്ണുകൾ കറുത്ത തുണി കൊണ്ട് മറച്ചു.വാഹനത്തിലേക്ക് കയറ്റുകയാണ് അടുത്ത നടപടി. അതേറെ ശ്രമകരമായ ദൗത്യം ആണ്. ഈ സംഘത്തോടൊപ്പംഇന്ന് രാവിലെ 7.10നാണ് പി ടി സെവനെ മയക്കുവെടി വച്ചത്.

ധോണിയിലെ കോർമ മേഖലയിൽ പി ടി സെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. പിന്നാലെ ആനയെ കൂട്ടിലാക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും തിരിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും വനത്തിലെത്തിയിട്ടുണ്ട്.എല്ലാ സജീകരണങ്ങളും തയ്യാറാണ്.

പിടി 7നെ കൂട്ടിലേക്ക് എത്തിച്ചാൽ മാത്രമേ ദൗത്യം പൂർത്തിയാകൂ. അതിനായുള്ള യൂക്കാലിപ്സ് കൂട് തയ്യാറാണ്.മാസങ്ങളായി ധോണിയിലെ ജനങ്ങളെ ഭയത്തിലാഴ്ത്തിയപി ടി സെവനെ പിടികൂടിയതിൽ ഏറെ സന്തോഷത്തിലാണ് നാട്ടുകാർ