എൽഎസ്എസ്, യുഎസ്എസ് തുക മുടങ്ങിയിട്ട് 4 വർഷം



നാലു വർഷം മുൻപ് എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് ലഭിച്ചവർക്കുള്ള തുക പോലും ഇപ്പോഴും കുടിശിക. 8 കോടിയോളം രൂപ യാണ് ഈ ഇനത്തിൽ നൽകാൻ ഉള്ളത്. വിജയികളുടെ സിർട്ടിഫിക്കറ്റ് പോലും സ്കൂളിൽ എത്തിച്ചിട്ടില്ല എന്ന് അധ്യാപകർ പറയുന്നു.നാലാം ക്ലാസിലെ എൽഎസ്എസ് ജയിക്കുന്ന വിദ്യാർഥികൾക്ക് 5,6,7 ക്ലാസുകളിൽ 1000 രൂപ വീതവും ഏഴാം ക്ലാസിൽ യുഎസ്എസ് ലഭിക്കുന്ന വിദ്യാർഥികൾക്ക് 8,9,10 ക്ലാസുകളിൽ 1500 രൂപ വീതവുമാണ് സ്കോളർഷിപ് ആയി നൽകേണ്ടത്.

ഇപ്പോൾ +1 പഠിക്കുന്ന കുട്ടികൾക്ക് പോലും അവർക്ക് അർഹതപ്പെട്ട സ്കോളർഷിപ് തുക എന്ന് ലഭിക്കും എന്നുള്ളതിൽ വ്യക്തത ഇല്ല.വിദ്യാർഥികളും മാതാ പിതാക്കളും വിദ്യാഭ്യാസ വകുപ്പിനെ സാമിപ്പിച്ചിട്ടു പോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല എന്ന് പറയുന്നു.

അനുവദിക്കുന്ന ഫണ്ടിനു താങ്ങാവുന്നതിലേറെ കുട്ടികൾക്കാണ് പലപ്പോഴും സ്കോളർഷിപ് പ്രഖ്യാപിക്കുന്നതെന്നും കൂടുതൽ കുട്ടികൾ വിജയിച്ച സ്കൂളുകളിലേക്കു മുൻപും തുക എത്തിയിരുന്നില്ലെന്നും പ്രധാനാധ്യാപകർ പറയുന്നു.

സ്കോളർഷിപ് തുക എന്ന് നൽകാൻ ആകും എന്നുള്ളതിൽ ഇത് വരെ വ്യക്തത ഇല്ല എന്നതാണ് സൂചന.സ്കോളർഷിപ് തുക നേരിട്ടു നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനുള്ള നടപടികളും മുന്നോട്ടുപോയില്ല. കഴിഞ്ഞവർഷം 10,372 കുട്ടികളാണ് എൽഎസ്എസ് നേടിയത്; യുഎസ്എസ് നേടിയവർ 10,511.

Highlights:LSS, USS: Scholarship certificate, amount elude students even after 4 years