2000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് അപേക്ഷ മാർച്ച് ആറിനകം
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
2000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി ഓ.എൻ.ജി.സി ഫൌണ്ടേഷൻ.സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു www .ongcscholar .org ൽ ലഭ്യമാണ്.പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 1000, ഒ.ബി.സിക്ക് 500, ജനറൽ/ഇ.ഡബ്ല്യു.എസ വിഭാഗത്തിന് 500 സ്കോളർഷിപ്പുകളാണുള്ളത്. വാർഷിക സ്കോളർഷിപ് തുക 48,000 രൂപ. 50 ശതമാനം സ്കോളർഷിപ് പെൺകുട്ടികൾക്കാണ്.
യോഗ്യത
2021-22 അധ്യയനവർഷം പ്രവേശനം നേടി എൻജിനീയറിങ്, മെഡിക്കൽ (എം.ബി.ബി.എസ്) പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലും എം.ബി.എ,ജിയോളജി, ജിയോഫിസിക്സ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 30.
എൻജിനീയറിങ്, എം.ബി.ബി.എസ് കോഴ്സുകളിൽ പഠിക്കുന്നവർക്ക് പ്ല തലത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെയും പി.ജി (എം.ബി.എ/എം.എസ് സി ജിയോളജി/ജിയോ ഫിസിക്സ്) കോഴ്സുകളിൽ പഠിക്കുന്നവർക്ക് ബിരുദതലത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെയും ഉണ്ടാകണം.
വാർഷിക കുടുംബവരുമാനം 2/4.50 ലക്ഷം രൂപയിൽ കവിയരുത്. ഇതാണ് യോഗ്യതകൾ മാർച്ച് ആറു വരെ അപേക്ഷ സ്വീകരിക്കും. 2022-23 അധ്യയനവർഷത്തെ സ്കോളർഷിപ് വിജ്ഞാപനം താമസിയാതെയുണ്ടാവും.മാർച്ച് ആറിനുള്ളിൽ അപേക്ഷ സമർപ്പിക്കണം
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല