സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 18 വിദ്യാർത്ഥികൾ ആശുപത്രിയിൽ
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
കൊല്ലം : കൊല്ലം ഉമയനല്ലൂരിൽ സ്‌കൂൾ ബസ് അപകടത്തിൽ പെട്ടു.ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്.മയ്യനാട് ഹയർസെക്കന്ററി സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.മൈലാപോരിനും ഉമയനല്ലൂരിനും ഇടയിൽ കല്ലുകുഴിയിൽ വച്ചാണ് ബസ് മറിഞ്ഞത്.നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
രാവിലെ എട്ടു മാണിയോട് കൂടിയാണ് ബസ് അപകടത്തിൽ പെട്ടത്.കുട്ടികളുടെ പരുക്ക് ഗുരുതരം അല്ല എന്നാണ് ലഭിക്കുന്ന വിവരം .
Highlights: School Bus accident in kollam
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്‌കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല