സ്കൂൾ പ്രവർത്തന സമയം മാറ്റില്ല: പാഠപുസ്തക പരിഷ്ക്കരണം ശ്രദ്ധയോടെയെന്നും മന്ത്രി വി.ശിവൻകുട്ടി School working time
SUBSCRIBE OUR YOUTUBE CHANNEL:CLICK HERE
JOIN OUR WHATSAPP GROUP:CLICK HERE
JOIN OUR TELEGRAM GROUP:CLICK HERE
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിലും ലിംഗസമത്വ യൂണിഫോമിലും സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യൂണിഫോമിന്റെ കാര്യത്തിൽ അതത് സ്കൂളിന് തന്നെ തീരുമാനമെടുക്കാമെന്നും മിക്സഡ് സ്കൂളിന്റെ കാര്യത്തിലും സ്കൂളുകൾക്ക് തന്നെ വേണ്ടത് നിശ്ചയിക്കാമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പാഠപുസ്തക പരിഷ്കരണം എല്ലാ വിഭാഗങ്ങളുമായി ആലോചന നടത്തി അഭിപ്രായം രൂപീകരിച്ചതിനുശേഷമേ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.എന്നാൽ യുക്തിചിന്ത സർക്കാർ ചിലവിൽ പരിശീലിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും പാർട്ടി പദ്ധതി പരിഷ്കരണത്തിൽ നിന്ന് ഇത് ഒഴിവാക്കണമെന്നും ഷംസുദ്ധീൻ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ലൈംഗിക അരാജകത്വത്തെ എതിർത്ത് സംസാരിച്ച അദ്ദേഹം ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികളെ കൊണ്ട് ധരിപ്പിക്കുന്നത് ലിംഗനീതിയല്ലെന്നും അഭിപ്രായപ്പെട്ടു.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല