(8,9,10) അർദ്ധവാർഷിക പരീക്ഷ; പരീക്ഷകളിൽ മാറ്റം: ചിലത് പുന:ക്രമീകരിച്ചു I X Mas Exam Change

 ✍️(8,9,10) അർദ്ധവാർഷിക പരീക്ഷ; പരീക്ഷകളിൽ മാറ്റം: ചിലത് പുന:ക്രമീകരിച്ചു.📢

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ 14മുതൽ ആരംഭിക്കുന്ന സ്കൂൾ അർദ്ധവാർഷിക പരീക്ഷകളിൽ ചിലത് പുന:ക്രമീകരിച്ചു. അധ്യയന വർഷത്തെ ഹൈസ്കൂൾ വിഭാഗം രണ്ടാം പാദവാർഷിക പരീക്ഷ 14/12/2022 മുതൽ 22/12/2022 വരെ തീയതികളിലാണ് നടക്കുന്നത്.


ഡിസംബർ 16ലെ പരീക്ഷ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സംബന്ധിച്ച് വിവിധ അപേക്ഷകൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് ടൈംടേബിൾ പുനർ ക്രമീകരിച്ചിരിക്കുന്നത്. പുതുക്കിയ ടൈം ടേബിൾ പ്രകാരം അന്ന് നിശ്ചയിച്ചിരുന്ന 10-ാം ക്ലാസ്സിന്റെ ഒന്നാം ഭാഷ പേപ്പർ പരീക്ഷ രാവിലെ 9.30 മുതൽ 11.15 വരെയും, 8-ാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 9.30 am മുതൽ 12.15 p.m വരെയും, ഡിസംബർ 16ന് നടത്താൻ തീരുമാനിച്ചിരുന്ന 9-ാം ക്ലാസിന്റെ ഇംഗ്ലീഷ് പരീക്ഷ 21/12/2022 1.30 p.m മുതൽ 4.15 p.m വരെയും

നടത്തും.