3 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു, അവധി ദിനങ്ങൾ ഇങ്ങനെ I Kerala School Holiday News

 

 


നാളെ 3 ജില്ലകളിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.ശിവഗിരി തീർഥാടനവുമായി ബഡപ്പെട്ടാണ് 3 ജില്ലകളിൽ ഇത്തരം ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.90-ാമത് ശിവഗിരി- ഗുരുകുലം തീര്‍ത്ഥാടനം പ്രമാണിച്ച്‌ എസ്.എന്‍.ഡി.പി (SNDP) യോഗത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 31ന് അവധിയായിരിക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

 

സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന കോഴിക്കോട് ജില്ലയിലെ കോർപ്പറേഷൻ പരിധിയിലെ എല്ലാ സ്കൂളുകൾക്കും VHSE, HSE ഉൾപ്പെടെ ജനുവരി 3 മുതൽ 7 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച്

 

ജനുവരി 3 ന് തിരുവനന്തപുരം കോർപ്പറേഷനിലും അവധി നൽകാൻ ഏകദേശം തീരുമാനമായിട്ടുണ്ട്‌.ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

 

നാളെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് നാളെ അവധി.ശിവഗിരി തീർത്ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബർ 31 ശനിയാഴ്ച അഥവാ നാളെ തിരുവനന്തപുരത്ത് രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.ചിറയിൻകീഴ്,വർക്കല താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് നാളെ അവധി പ്രഖ്യാപിച്ചത്.ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം അനിൽ ജോസ് ആണ് അവധി ഉത്തരവ് പുറത്തിറക്കിയത് എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമാകില്ല എന്നും അവധി ഉത്തരവിൽ പറയുന്നു.

Highlights:Kerala school college holiday news today malayalam 2022,kerala school holiday news, kerala college holiday news